cinema payyan

2010, ഏപ്രിൽ 21, ബുധനാഴ്‌ച

യാത്രകളിലെ ജീവിതവും,ജീവിതത്തിലെ യാത്രകളും


എന്റെ അച്ചനെ പോലെ ഭാരതത്തിലുടനീളം യാത്ര ചെയ്തവര്‍ വളരെ കുറച്ചെ ഉള്ളൂ എന്നെനിക്കു തോന്നുന്നു.വളരെ ചെറുപ്പം മുതല്‍ തന്നെ ഞാന്‍ കുറെ അധികം യാത്രകള്‍ അച്ഛനോടൊപ്പം ചെയ്തിട്ടുണ്ട്.പലപ്പോഴും അമ്മയും ചേച്ചിയും ഞങ്ങളെ അനുഗമിക്കാറുണ്ട്.ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ മുതല്‍ ഞാന്‍ ഒറ്റയ്ക്ക് യാത്രകള്‍ തുടങ്ങി;അതായത് സുഹൃത്തുക്കളോടൊപ്പം...അതിലെ പല പല രസകരങ്ങളായ സംഭവങ്ങളും ഞാന്‍ വരും ബ്ലോഗുകളില്‍ നിങ്ങളുമായി പങ്കു വെയ്ക്കാം....
കാത്തിരിയ്ക്കുക....

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

ഹിമാലയം!! എനിക്ക് സാന്ത്വനം തരുന്ന താവളം


ഞാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും യാത്ര പോയിട്ടുണ്ട്.പക്ഷെ വീണ്ടും വീണ്ടും മാടി വിളിയ്ക്കുന്ന ഒരേ ഒരു സ്ഥലം ഹിമാലയമാണ്..പൊള്ളലെല്‍പ്പിയ്ക്കാത്ത പകലുകളും കുളിരിന്‍ കമ്പിളി പുതപ്പിച്ചു ശാന്തമായ് ഉറക്കുന്ന രാത്രികളും..വിവിധ ദേശക്കാരെയും ഭാഷക്കാരെയും ഞാന്‍ അവിടെ കണ്ടു മുട്ടി.മിക്കവരും ശാന്തി തേടി വന്നവര്‍..മനം മടുപ്പിക്കുന്ന തിരക്കുകള്‍ മാറ്റിവെച്ചു ഒന്നും ചെയ്യാതെ മലമുകളില്‍ ആകാശം നോക്കി നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ വന്നവര്‍ (അതുകണ്ടാല്‍ തോന്നും അവരുടെ സുഹൃത്തുക്കളോ ബന്ധുക്കളോ നാട്ടില്‍ ചെന്നാല്‍ അവരോടു ഇവിടത്തെ നക്ഷത്രങ്ങളുടെ എണ്ണം ചോദിയ്ക്കുമെന്ന്)
രോഹ്താങ്ങ് പാസ്സിലെ ഒരു ദൃശ്യം കാണുക ,ഒരു വീഡിയോ ഷൂട്ടിനായാണ്‌ ഞാന്‍ ഇപ്രാവശ്യം രോഹ്താങ്ങ് പോയത്.സെപ്റെംബറില്‍ ആയതിനാല്‍ മഞ്ഞു വളരെ കുറവായിരുന്നു.എന്നാലും ദൃശ്യങ്ങള്‍ മനോഹരം തന്നെ.

2010, ഏപ്രിൽ 14, ബുധനാഴ്‌ച

ഞാനും എന്റെ യാത്രകളും

ജീവിതത്തിലെ വിലപ്പെട്ട പലതും നമുക്ക് നഷ്ടപ്പെടുന്നത് യാത്രയിലായിരിയ്ക്കാം..
മണി പേര്‍സ്‌,ബുക്കുകള്‍ ,വസ്ത്രങ്ങള്‍ ചിലപ്പോള്‍ നമ്മള്‍ മറന്നുപോകുന്നത്, ചിലത് മറ്റുള്ളവര്‍ നമ്മള്‍ അറിയാതെ കൊണ്ട് പോകുന്നത്..പക്ഷെ എനിയ്ക്ക് പല നല്ല സുഹൃത്തുക്കളെയും ലഭിച്ചത് യാത്രയിലാണ്..
അതില്‍ ഷമീം അക്തര്‍ എന്നാ സുഹൃത്തിനെ എനിയ്ക്ക് ഒരിയ്ക്കലും മറക്കാന്‍ കഴിയില്ല..
ലക്ഷദീപിലെയ്ക്കുള്ള ഒരു കപ്പല്‍ യാത്രയ്ക്കിടയില്‍ ഏകനായി മൌത്ത് ഓര്‍ഗന്‍ വായിയ്ക്കുകയും അതിലും കൂടുതല്‍ സമയം കാമറയില്‍ ചിത്രങ്ങളെടുക്കാന്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന കറുത്ത ചെറുപ്പക്കാരനെ എനിക്ക് പരിചയപ്പെടുത്തി തന്നത് എന്റെ അച്ഛനാണ്.ഞാന്‍ കണ്ടിട്ടുള്ളതിലേറ്റവും കഴിവുറ്റ ഫോട്ടോഗ്രാഫര്‍ .ആള്‍ ബീഹാറി ആണ് ..സിവില്‍ സര്‍വീസില്‍ കിട്ടിയതിന്റെ ട്രെയിനിങ്ങിന്റെ ഭാഗമായി ഭാരത ദര്‍ശന്‍ പര്യടനത്തിലായിരുന്നു അയാള്‍ .ഞങ്ങള്‍ അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും ഒരു കോട്ടവും കൂടാതെ നിലനില്‍ക്കുന്നു.ഷമീം ആണ് എന്റെ അത്മായന്‍ സിഡികവര്‍ ഫോട്ടോ എടുത്തിട്ടുള്ളത്..അതിനെ പറ്റി വിശദമായി പിന്നീട് ഞാന്‍ പറയാം.

ഷമീമിനെ
ക്കുറിച്ചറിയാന്‍ താഴെയുള്ള ലിങ്ക് കട്ട്‌ ആന്‍ഡ്‌ പേസ്റ്റ് ചെയ്യുക നിങ്ങളുടെ ബ്രൂ സെറില്‍


കേരളന്‍ തുടങ്ങട്ടെ


പ്രിയ സുഹൃത്തുക്കളെ
സുദിനത്തില്‍ ഏവര്‍ക്കും വിഷു ആശംസകള്‍
പൊതുവേ ഞാനിത്തിരി അധികം സംസാരിയ്ക്കുന്ന കൂട്ടത്തിലാണ്..അത് എനിക്ക് ഇത്തിരി ശത്രുക്കളെയും ഒത്തിരി ആത്മാര്‍ത്ഥ സുഹൃത്തുക്കളെയും സമ്മാനിച്ചിട്ടുണ്ട്
ഞാന്‍ ഇതില്‍ പറയുന്ന കാര്യങ്ങളോട് നിങ്ങള്ക്ക് യോജിയ്ക്കാം വിയോജിയ്ക്കാം
നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു

ഹൃദയപൂര്‍വ്വം

കുറെ കാലത്തിനു ശേഷം ഒരു ബ്ലോഗ്‌ ചെയ്യാന്‍ തോന്നിയത് എന്‍റെ ഒരു സുഹൃത്തിന്‍റെ ബ്ലോഗ്‌(heart to heart) കണ്ടതിനെ തുടര്‍ന്നാണ്.ഇത് പോസ്റ്റ്‌ ചെയ...